ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാൻ പാടില്ലായിരുന്നു. അത് ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്നും പുനഃപരിശോധന ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി അറിയിച്ചു. 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരം.

ദേശീയ പാതയോരത്തെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഏറ്റുപറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം