മധുരയില്‍ സംഘര്‍ഷം ആളിപ്പടരുമ്പോള്‍ ട്വിറ്ററില്‍ സ്ഥലം എം.പി.ഹേമാ മാലിനിയുടെ ഫോട്ടോ പോസ്റ്റിങ്ങ്‌; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ദുഖപ്രകടനവുമായി താരം

hemaന്യൂദല്‍ഹി:  മധുരയില്‍ സംഘര്‍ഷം ആളിക്കത്തുമ്പോള്‍ സ്ഥലം എം.പി.ഹേമാ മാലിനിയുടെ പുതിയ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റിങ്ങ്‌ വിവാദമാകുന്നു. മുംബൈയിലെ മാധ് ദ്വീപില്‍ നടന്ന ‘ഏക് ഥീ റാണി’ സിനിമാ ഷൂട്ടിങ്ങിന്റെ ചിത്രങ്ങളാണ് ഹേമമാലിനി പോസ്റ്റ് ചെയ്തത്.
 മഥുരയിലെ ജവഹര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ ഹേമാ മാലിനി  ചിത്രങ്ങള്‍ പിന്‍വലിക്കുകയും സംഘര്‍ഷത്തില്‍ ദുഖം രേഖപ്പെടുത്തുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം