ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ക്ക് പെട്രോളും ഡീസലും നല്‍കില്ല

poc helmat

 

ലഖ്‌നൗ: ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് പെട്രോളും ഡീസലും നല്‍കരുതെന്ന് ഉത്തര്‍പ്രദേശിലെ ഗതാഗതവകുപ്പ്. ഇത്തരം നിയന്ത്രണങ്ങളിലൂടെ വാഹനാപകടം ഗണ്യമായി കുറയ്ക്കാനാകുമെന്നും ഗതാഗത കമ്മീഷണര്‍ കെ. രവീന്ദ്രനായിക് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഗതാഗത കമ്മീഷണര്‍ കത്തയച്ചു.

ഈ വര്‍ഷം ജനവരി മുതല്‍ മാര്‍ച്ച് 31 വരെ 1200 വാഹനാപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായതായി കത്തില്‍ പറയുന്നു. 594 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റും കാറുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കി കേന്ദ്ര മോട്ടോര്‍ വാഹനനിയമം നിലവിലുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കിയാല്‍ അപകടമരണം കുറയ്ക്കാന്‍ കഴിയും.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ക്ക് ഇന്ധനം നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് രവീന്ദ്ര നായിക് നിര്‍ദേശിച്ചു. ഇതിനായി പെട്രോള്‍ പമ്പ് ഉടമകളുടെ യോഗം വിളിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം