ഹെല്‍മെറ്റ്‌ പരിശോധനയില്‍ കുടുങ്ങിയത് 60,000 സ്ത്രീകളും

helmat
ന്യൂഡല്‍ഹി: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കിയപ്പോള്‍ ഡല്‍ഹി പോലീസ് 35 ദിവസത്തിനുള്ളില്‍ പിടികൂടിയത് 60,000 സ്ത്രീകളെ.

ഇരുചക്രവാഹനം ഉപയോഗിക്കുന്ന സ്ത്രീകള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന കാര്യം പോലീസ് കര്‍ശനമാക്കിയത് ഈയിടെയാണ്. ഇരുചക്രവാഹനങ്ങളുടെ അപകട നിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കിയത്.

സപ്തംബര്‍ 10 മുതല്‍ ഒക്ടോബര്‍ 14 വരെ മാത്രം 58,826 പേരെ പിടികൂടിയതായാണ് കണക്ക്. പ്രതിദിനം ഏകദേശം 4000 പേര്‍ക്ക് വീതം പഴയീടാക്കുന്നുണ്ട്.

നടപടി കര്‍ശനമാക്കുന്നതോടെ ഹെല്‍മറ്റ് ധരിക്കാത്തവരുടെ എണ്ണം കുറഞ്ഞുവരുമെന്ന് ഡല്‍ഹി പോലീസ് കരുതുന്നു. മതപരമായ കാരണങ്ങളാല്‍ സിഖ് സ്ത്രീകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

2012 ല്‍ മാത്രം 576 പേരാണ് ഡല്‍ഹിയില്‍ ഇരുചക്ര വാഹനാപകടങ്ങളില്‍ മരിച്ചത്. ഈ സാഹചര്യത്തില്‍ സ്ത്രീകളും ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം