വിവാഹ സം​ഘ​വു​മാ​യി ഹെ​ലി​കോ​പ്റ്റ​ർ പറ​ന്നി​റ​ങ്ങി​യ​ത് അ​തീ​വ സു​ര​ക്ഷ​യു​ള്ള ജ​യി​ലി​ൽ

ധാ​ക്ക: വി​വാ​ഹ സം​ഘ​വു​മാ​യി സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ർ വ​ന്നി​റ​ങ്ങി​യ​ത് ധാ​ക്ക​യി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള ജ​യി​ലി​ൽ.

ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​ കണക്കിലെടുത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയ കാ​ഷിം​പു​ർ സെ​ൻ​ട്ര​ൽ ജ​യി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

മി​ന്ന​ൽ ആ​ക്ര​മ​ണം ന​ട​ത്തി ത​ട​വു​കാ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ ഭീ​ക​രാ​ണെ​ന്ന് ക​രു​തി സം​ഘ​ത്തെ നേ​രി​ട്ട അ​ധി​കൃ​ത​ർ ഇ​വ​രെ പി​ടി​കൂ​ടി ത​ട​വി​ലാ​ക്കി.

മ​ലേ​ഷ്യ​യി​ൽ നി​ന്ന് ധാ​ക്ക​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ നാ​ലം​ഗ ബം​ഗ്ലാ​ദേ​ശി കു​ടും​ബ​മാ​ണ് വെ​ട്ടി​ലാ​യ​ത്.

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ പൈ​ല​റ്റാ​യ വ്യോ​മ​സേ​ന മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പി​ഴ​വാ​ണ് ജ​യി​ലി​ൽ ഇ​റ​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സം​ഘ​ത്തെ വി​ട്ട​യ​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം