പാക്‌ പെണ്‍കുട്ടിയുടെ പുഞ്ചിരിക്കായി ഇന്ത്യ കണ്ണുതുറന്നു ; ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ അനുവദിച്ചു

ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയയ്ക്കായി പാക്കിസ്ഥാൻ പെണ്‍കുട്ടിക്ക് ഇന്ത്യ മെഡിക്കൽ വീസ അനുവദിച്ചു. കറാച്ചി സ്വദേശിയായ ഏഴ് വയസ് പ്രായമുള്ള കുട്ടിക്കാണ് ചികിത്സക്കായുള്ള വിസ  ഇന്ത്യ  അനുവദിച്ചത്.

കുട്ടിയുടെ  ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മെഡിക്കൽ വീസ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു.

തുടര്‍ന്ന്  പെണ്‍കുട്ടിക്ക് വീസ അനുവദിച്ചതായി സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. കുട്ടിക്കായി പ്രാർഥിക്കുന്നുവെന്നും അവർ ട്വീറ്ററിൽ കുറിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടി മെഡിക്കൽ വീസയ്ക്കായി അപേക്ഷിച്ചത്. ഇന്ത്യയോടുള്ള നന്ദി എന്നും നിലനില്‍ക്കുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം