കർക്കടകം ആരോഗ്യപ്രദമാക്കാം ;പത്തിലക്കറി കഴിക്കുന്നത് ഉത്തമം

Loading...

കർക്കടകത്തിൽ പത്തിലക്കറി കഴിക്കുന്നത് ആരോഗ്യപ്രദമാണ്. താള്, തകര, ചീര, മത്തൻ, കുമ്പളം, പയറ്, ചേന, ചേമ്പ്, ഉഴുന്ന്, തഴുതാമ എന്നിവയുടെ ഇലകൾ ഓരോ കപ്പുവീതം കഴുകി അരിഞ്ഞത് പച്ചമുളകും തേങ്ങയും ചുരണ്ടിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് തോരൻ ഉണ്ടാക്കാം. വെളിച്ചെണ്ണ തൂവി വിളമ്പാം.

ദശപുഷ്പങ്ങൾ സമൂലം ഇടിച്ചുപിഴിഞ്ഞ നീരും ഞവരയരിയും ഉലുവ, ആശാളി(ഒരു ധാന്യം), ജീരകം, ചെറുപയർ എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ച് ഉപ്പും തേങ്ങ ചിരവിയതും നെയ്യും ചേർത്ത് കഞ്ഞിയുണ്ടാക്കാം. ഈ കഞ്ഞിയും ഇലത്തോരനും ഔഷധപ്രദമാണ്.

മുമ്പ് പഞ്ഞമാസമായിരുന്നു കർക്കടകം. തോരാത്ത മഴയും പട്ടിണിയും കൂട്ടിന്. ഇന്ന് മുഖഛായ മാറി. സുഖചികിത്സക്കായി നിരവധി ആയുർവേദ സെന്ററുകളുണ്ട്. ശാരീരിക അസ്വസ്ഥതകൾ മാറാൻ കർക്കിടകക്കഞ്ഞി ഉത്തമമാണ്. ഇതിന്റെ കിറ്റ് ഇന്ന് മാർക്കറ്റിൽ സുലഭം.

Loading...