‘ഞാൻ മുസ്ലിമാണ്; ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണം’

web-desk

സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നും സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനായി കനത്ത സുരക്ഷയില്‍ നെടുമ്പാശേരിയിലെത്തിച്ച ഹാദിയ.
. ദീര്‍ഘനാള്‍ വീട്ടുതടങ്കലിലായതിനു ശേഷം സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനായി മാതാപിതാക്കളോടൊപ്പമാണ് ഹാദിയയെ നെടുമ്പാശേരിയിലെത്തിച്ചത്.

കനത്ത പൊലീസ് സുരക്ഷയില്‍ ഹാദിയ ഡല്‍ഹിയിലേക്കു തിരിച്ചു. താന്‍ മുസ്ലിമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നുമുള്ള നിലപാടില്‍ ഹാദിയ ഉറച്ചു നിന്നു. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹാദിയ നേരിട്ടു ഹാജരാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. 27നാണ് ഹാദിയ സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം