ആര്‍ സി സി യില്‍ നിന്ന് രക്തം സ്വീകരിച്ച രണ്ടുപേര്‍ക്കും കൂടി എച്ച് ഐ വി ബാധിച്ചതായി സംശയം

തിരുവനന്തപുരം :ചികിത്സക്കിടെ തിരുവനന്തപുരം ആര്‍ സി സി യില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതിനു പിന്നലെയായി  ആര്‍ സി സി യില്‍ രക്തം സ്വീകരിച്ച മറ്റു  രണ്ടുപേര്‍ക്കും കൂടി എച്ച് ഐ വി ബാധിച്ചതായി  സംശയം.

നേരത്തെ പെണ്‍കുട്ടി രക്തം സ്വീകരിച്ച ദാദാവില്‍ നിന്നും  രക്തം സ്വീകരിച്ചതാവും  മറ്റു രണ്ടുപേര്‍ക്കും എച്ച് ഐ വി അണുബാധക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍.

ആശുപത്രി വിവരങ്ങള്‍ പരിശോധിച്ച് രക്തദാദാവിനെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.

പണത്തിനു വേണ്ടി രക്തം വില്‍ക്കുന്നവര്‍ രക്തദാദാക്കക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്നാണ് നിഗമനം  .ആയതിനാല്‍ രക്തദാദാക്കളായ 49 പേരെക്കുറിച്ച് മെഡിക്കല്‍ കോളേജും പോലീസും അന്വേഷണം തുടങ്ങി .    രക്തദാദാവിനെ കണ്ടെത്തി പ്രശ്നം പരിഹരിച്ചില്ലേല്‍ വന്‍ അപകടത്തിനു വഴിയൊരുക്കും .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം