ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍;സിബിഐ കോടതി ഇന്ന് പരിഗണിക്കും

ഹരിയാന :സ്വാമിയെന്ന പേരില്‍ ആശ്രമം നടത്തുകയും അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാവുകയും ചെയ്ത  ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും.

2002 ൽ കൊല്ലപ്പെട്ട സിര്‍സ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ചാത്രപതി, ദേരയുടെ മുന്‍ മാനേജന്‍ രഞ്ജിത്ത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് ജസ്റ്റിസ് ജഗ്ദീപ് സിംഗ് പരിഗണിക്കുന്നത്.

പഞ്ച്കുള സിബിഐ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.പീഡന കേസിന്‍റെ കോടതി വിധി ഗുര്‍മീത് റാം റഹിം സിംഗിനെതിരെവന്നതിനെത്തുടര്‍ന്ന് കോടതിയിലും പരിസര പ്രദേശത്തും അക്രമങ്ങള്‍ പൊട്ടിമുളച്ചിരുന്നു.   38 ഓളം ആളുകള്‍ മരിക്കുകയും 264 ഓളം ആളുകള്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.  അക്രമം കണക്കിലെടുത്ത്

ഗുര്‍മീതനെതിരെയുള്ളകൊലപാതകകേസ് ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ കോടതി പരിസരപ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.   ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ദു വിന്‍റെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം