ഗുജറാത്തിലും ഹിമാചലിലും ബിജെപി; കരുത്തു തെളിയിച്ച് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി. 103 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ് 76 സീറ്റുകളില്‍ കോണ്‍ഗ്രസും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.

നഗര മേഖലകളില്‍ മികച്ച പ്രകടനം മികച്ച പ്രകനം കാഴ്ച വെച്ചു. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കോണ്‍ഗ്രസ്സും മുന്നേറി. പട്ടേല്‍ സമുദായ നേതാവായ ഹാര്‍ദ്ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പിന്നോക്ക സമുദായ നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ ഏകോപം ബിജെപിക്ക് തിരിച്ചടിയായെന്ന് ആദ്യഫല സൂചന. ഹിമാചല്‍ പ്രദേശില്‍ ഭരണ വിരുദ്ധവികാരം.

ആകെയുള്ള 68 സീറ്റുകളില്‍ 39 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 25 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സ്വതന്ത്രരും ഒരു സീറ്റില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം