വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 വിജയകരമായി വിക്ഷേപിച്ചു

gisat-6.jpg.

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 ന്‍െറ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി ഡി ആറില്‍ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് വിക്ഷേപണം നടന്നത്. വൈകീട്ട് 4.52ന് ഉപഗ്രഹം വഹിച്ചുകൊണ്ട് ജി. എസ്.എല്‍.വി കുതിച്ചുയര്‍ന്നു. വിക്ഷേപണം വിജയകരമാണെന്ന സന്ദേശം 20 മിനിറ്റുകള്‍ക്കകം ലഭിച്ചു. 29 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിനൊടുവിലാണ് വിക്ഷേപണം നടന്നത്.

ആറു മീറ്റര്‍ വ്യാസമുള്ള ആന്‍റിനയാണ് ജിസാറ്റ് 6ന്‍െറ സവിശേഷത. അന്തിമ ഘട്ടത്തില്‍ ക്രയോജനിക് എന്‍ജിനാണ് ജി.എസ്.എല്‍.വി ഡി ആറ് ഉപയോഗിക്കുന്നത്. 2,117 കിലോഗ്രാമാണ് ജിസാറ്റ് 6ന്‍െറ ഭാരം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിനില്‍ ദ്രവീകൃത ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിച്ചിരിക്കുന്നത്. ഒമ്പതു വര്‍ഷമാണ് ഉപഗ്രഹത്തിന്‍െറ കാലാവധി.

വാര്‍ത്താവിനിമയ രംഗത്ത് ആവശ്യമായ 400 ട്രാന്‍സ്പോണ്ടറുകള്‍ക്ക് പകരം 150 എണ്ണം മാത്രമാണ് രാജ്യത്തിനുള്ളത്. വാര്‍ത്താ വിനിമയ രംഗത്ത് ഏറെ മുന്നോട്ടുപോവാനുണ്ട് എന്നാണ് ഈ കണക്ക് കാണിക്കുന്നത്. ജി സാറ്റിന്‍െറ വിക്ഷേപണം ഈ രംഗത്ത് ഇന്ത്യക്ക് ഏറെ നേട്ടമുണ്ടാക്കും. വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒയെ അഭിനന്ദനമറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം