പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം പ്രചരിപ്പിച്ച വരന്‍ അറസ്റ്റില്‍

groomകടുത്തുരുത്തി: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ ബന്ധുവിന് വാട്‌സാപ്പിലൂടെ നല്‍കിയ യുവാവ് പോലീസ് പിടിയിലായി. ആദിത്യപുരം തേക്കുംക്കാലയില്‍ തരുണ്‍ കുഞ്ഞ്(26) ആണ് പോലീസ് പിടിയിലായത്.  ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം നിശ്ചയിച്ചതിന്  ശേഷം ഇരുവരും ചാറ്റിംഗ് തുടങ്ങുകയായിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുകയും ചാറ്റിങ്ങിനിടയില്‍ തരുണ്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. നിര്‍ബന്ധം സഹിക്കവയ്യാതായതോടെ യുവതി നഗ്ന ചിത്രങ്ങൾ പ്രതിശ്രുത വരാന് അയച്ചു കൊടുത്തു. എന്നാൽ പിന്നീട് യുവതിയില്‍ സ്വഭാവദ്യൂഷ്യം ആരോപിച്ച് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറി. കാര്യം ചോദിക്കാന്‍ വിളിച്ച പെൺകുട്ടിയുടെ പിതൃസഹോദരിക്കു പെൺകുട്ടിയുടെ നഗ്ന ഫോട്ടോയും അയച്ചുകൊടുത്തു. ഇനിയും കളിച്ചാല്‍ ഫോട്ടോ മുഴുവന്‍ ഫേസ്ബുക്കില്‍ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം