മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിലെ രംഗങ്ങൾ ചോർന്നു

കൊച്ചി: മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദി ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്നു. മൊബൈലിൽ പകർത്തിയ രംഗങ്ങളാണ് ചോർന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്‍ നിർമാതാക്കൾ പോലീസ് പരാതി നൽകി.

തെന്നിന്ത്യൻ നായിക സ്നേഹയും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന  ദി ഗ്രേറ്റ് ഫാദർ മാർച്ച് 30-നാണ് തീയറ്ററുകളിൽ എത്തുന്നത്.നവാഗതനായ ഹനീഫ്  അദേനി  സംവിധാനം ചെയ്യുന്ന ചിത്രം   ആഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ പൃഥ്വിരാജ് സുകുമാരൻ, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം