തനിക്ക് ഒരു കൈകൂടി വേണമെന്നാവശ്യപെട്ട് ഗോവിന്ദച്ചാമി ജയില്‍ ഡി.ജി.പി.ക്ക് നിവേദനം നല്‍കി

സൗമ്യ വധക്കേസ് പ്രതി  ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി.ക്ക് നിവേദനമര്‍പ്പിച്ചു. തീവണ്ടിയാത്രക്കിടെ സൗമ്യയെ ആക്രമിക്കുകയും  പുറത്തേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിനാണ് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടുള്ളത്‌.

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ സുഖമായ് ജീവിക്കാനുള്ള   ശ്രമമാണ് . ഇതിന് വേണ്ടിയാണ് കൃത്രിമ കൈ വേണമെന്ന് ആവശ്യപെട്ട് നിവേദനം കൊടുത്തത്.  ജയിലിലയത് കൊണ്ട്  ഇത്തരം ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കും. ഇതിനുള്ള ആസൂത്രണമാണ് കൃത്രിമ കൈക്ക് വേണ്ടിയുള്ള ശ്രമം.

പോരാതെ ബീഡിവലിക്കുന്ന ശീലമുണ്ടെന്നും, ജയിലില്‍ ബീഡി കിട്ടാത്തതുകൊണ്ട് വലിയ  പ്രയാസമാണെന്നും, ജയില്‍ കാന്റീനില്‍നിന്ന് ഒരു ദിവസം അഞ്ച് ബീഡിയെങ്കിലും ലഭ്യമാക്കാന്‍  സൌകര്യമൊരുക്കണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡി.ജി.പി. അനില്‍കാന്ത് തടവിലുള്ളവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രേഘാമൂലം  ഗോവിന്ദച്ചാമി തന്‍റെ  ആവശ്യങ്ങള്‍  അറിയിച്ചിരിക്കുന്നത്  .

എല്ലാവിധ  സുഖസൗകര്യങ്ങളോടുകൂടിയാണ്‌ ഗോവിന്ദചാമി ജയിലില്‍ കഴിയുന്നത്. വധ ശിക്ഷക്ക്  വിധിക്കപ്പെട്ടതിനാല്‍ ജയിലിലെ  ജോലികളൊന്നും ചെയ്യേണ്ട അവശ്യമുണ്ടായിരുന്നില്ല. വധ ശിക്ഷ  ജീവപര്യന്തമായതിനാല്‍ എന്തായാലും   ഇനി ജോലികള്‍ ചെയ്യേണ്ടി വരും. അതും കൂടിയായതോടെയാണ്  പുതിയ ആവശ്യങ്ങളുമായി ഗോവിന്ദച്ചാമി  മുന്നോട്ട് വന്നിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം