ആധാറുമായി മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് സന്തോഷവാര്‍ത്ത

ദില്ലി: സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ വിഛേദിക്കില്ലെന്ന് കേന്ദ്രസ‍ർക്കാർ. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസുകളിൽ നവംബര്‍ അവസാനവാരം വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

 

അടുത്ത ഫെബ്രുവരിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മൊബൈൽ സേവനം റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീം കോടതി വിധിക്ക് ശേഷമേ അധാറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദർ രാജൻ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം