ഗൌരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതായി റിപ്പോര്‍ട്ട്‌

ബംഗളുരു: സംഘപരിവാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ചു കൊന്ന പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്  പുറത്ത്.
പ്രതികളിലൊരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതായാണ് വിവരം .ബസവനഗുഡി മുതല്‍ ഗൌരി ലങ്കേഷിനെ പിന്തുടര്‍ന്ന ഒരാളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
 ഗൌരിയുടെ കൊലപാതകത്തിലെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും ആഭ്യന്തരമന്തിയും വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ്  സ്വവസതിയില്‍ വെച്ച് ഗൌരിയെ അക്രമിസംഘം വെടിവെച്ചുകൊന്നത്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം