കാഴ്ച്ചയില്ലാത്തവര്‍ക്ക് വെളിച്ചമേകാന്‍ ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ പുനര്‍ജനിക്കും

ബംഗ്ലൂരു:  അജ്ഞാതന്‍റെ  വെടിയേറ്റ് കഴിഞ്ന ദിവസം കൊല്ലപെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തതായി സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് . കണ്ണുകള്‍ ദാനം ചെയ്യണമെന്നത് ഗൗരിയുടെ  ആഗ്രഹമായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ ആഗ്രഹപ്രകാരം ബംഗ്ലൂരുവിലെ മിന്റോ ആശുപത്രിയ്ക്കാണ് കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നത്.

ഗൗരി ലങ്കേഷ് എന്നും സംഘപരിവാര്‍ അജണ്ടയുടെ കടുത്ത വിമര്‍ശകയായിരുന്നു. കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം ബംഗ്ലൂരുവിലെ വീട്ടില്‍വെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്‌ . അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടി ല്ല.

എന്നാല്‍ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നുതായ് റിപ്പോര്‍ട്ട്‌ പുറത്തുവന്നു .ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായ്  കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം