സീരിയല്‍ നടിക്കൊപ്പം കറങ്ങിയ ജയില്‍ ഡിഐജിക്ക് പണികിട്ടി ; നടി അര്‍ച്ചനയെന്ന്‍ സൂചന ?

തിരുവനന്തപുരം: ഒൗദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര ചെയ്ത സംഭവത്തിൽ ജയിൽ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ വകുപ്പ് മേധാവി ആർ.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിൽ ഐജിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

   അതേസമയം സീരിയല്‍ നടിയ്‌ക്കൊപ്പം കറങ്ങി വിവാദത്തിലായ ജയില്‍ ഡിഐജിയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത് . കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡിഐജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയതെന്നാണ് ഇപ്പാള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ ജനിച്ച് മലയാളത്തില്‍ സജീവമായ അര്‍ച്ചന സുശീലനാണ് ഈ നടിയെന്നാണ് ജിയിലുദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. മുമ്പും ചില വിവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ നടി സീരിയല്‍ രംഗത്ത് സജീവമാണ്. മലയാള സീരിയലുകളിലാണ് സജീവമാണെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തിനു വെളിയിലാണ്. കേരളത്തില്‍ കുടുംബവേരുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മലയാളവുമായുള്ള ബന്ധം കമ്മിയാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ് ഇപ്പോള്‍ പ്രദീപിനെ തിരിഞ്ഞുകൊത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 17 ന് നടിയേയും കൂട്ടി ജയില്‍ ഡി ഐ ജി ഒദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡിഐജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ഐജി ഗോപകുമാറിന് കൈമാറിയ പരാതിയുലുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം