ഗൂഗിളില്‍ വന്‍ശമ്പളത്തോടെ ജോലി ലഭിച്ചുവെന്ന വ്യാജ വാര്‍ത്ത; പതിനാറുകാരാന് മാനസികാസ്വാസ്ഥ്യം പരാതിയുമായി മാതാപിതാക്കള്‍

 

ചണ്ഡിഗട്: ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ ഗ്രാഫിക് ഡിസൈനറായി വന്‍ശമ്പളത്തോടെ ജോലി ലഭിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദനായകനായ ടീനേജ് യുവാവിന് മാനസികാസ്വാസ്ഥ്യം. ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചു എന്ന് വ്യാജ ഫോണ്‍ വരികയായിരുന്നു. ഇത് കേട്ട ഹര്‍ഷിത് സ്‌കൂളിലെ പ്രിന്‍സിപ്പാളിനോട് ഇക്കാര്യം പറയുകയായിരുന്നു.

പ്രിന്‍സിപ്പാള്‍ ഇത് പത്രപ്രസ്താവനയായി നല്‍കുകയും പിന്നീട് ഇന്ത്യയാകെ വാര്‍ത്തയാകുകയുമായിരുന്നു. പിന്നിട് ഗൂഗിള്‍ വാര്‍ത്ത നിഷേധിച്ച് രംഗതെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹപാഠികളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ഉണ്ടായ കളിയാക്കലുകള്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് കുട്ടിയെ മാനസികാസ്വാസ്ഥ്യത്തിലേക്ക് എത്തിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ രണ്ടു പേരും അധ്യാപകരാണ്. രണ്ടു പേരും ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ നടപടി ശരിയല്ലെന്ന് പറയുന്നു. പത്ര പ്രസ്താവന കൊടുക്കും മുമ്പ് മാതാപിതാക്കളോടെങ്കിലും അന്വേഷിക്കണമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഞാനും ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പാളാണ്. എനിക്ക് ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വം എന്താണെന്ന് അറിയാമെന്നും ഹര്‍ഷിതിന്റെ പിതാവ് രജീന്ദര്‍ കെ ശര്‍മ്മ പറഞ്ഞു.

ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ ഗ്രാഫിക് ഡിസൈനറായിട്ടാണ് ഈ പതിനാറുകാരാന്‍ കാലിഫോര്‍ണിയയിലേക്ക് പറക്കാനിരിക്കുന്നത്. പ്രതിമാസം നാലു ലക്ഷം രൂപ പ്രതിപലം നല്‍കി ഗൂഗിളിന്റെ യു എസിലെ ഗ്രാഫിക് ഡിസൈനിംഗ് ടീമിലേയ്ക്കാണ് തെരഞ്ഞെടുത്തതെന്നും ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞാല്‍ 12 ലക്ഷം രൂപ മാസശബളം ലഭിക്കുമെന്ന് അവകാശപ്പെട്ടാണ് ഈ കൗമാരക്കാരന്‍ രംഗത്തെത്തിയത്.

തന്റെ ആഗ്രഹം സഫലമായിരിക്കുന്നുവെന്നും സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതിലും അപ്പുറമാണെന്നും ഹര്‍ഷിത് പറഞ്ഞുവെന്ന് പറഞ്ഞ് ആധികാരികമായാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നല്‍കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം