ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായി ഗൂഗിള്‍

googlelogo_color_272x92dpഹൂസ്റണ്‍: ഗൂഗിള്‍ ഇനി ആല്‍ഫബെറ്റിനു കീഴില്‍. വെള്ളിയാഴ്ച യുഎസ് ഓഹരിവിപണികള്‍ ക്ളോസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇതോടെ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായി ഗൂഗിള്‍ മാറി. ആല്‍ഫബെറ്റിനു കീഴിലുള്ള അനവധി കമ്പനികളില്‍ ഒന്നാണു ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിളിന്റെ നിലവിലുള്ള ഓഹരികളും ആല്‍ഫബെറ്റ് ഏറ്റെടുത്തു. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നുംതന്നെയാണ് ആല്‍ഫബെറ്റിന്റെ തലപ്പത്തുള്ളത്. ലാറി സിഇഒയും സെര്‍ജി പ്രസിഡന്റുമാണ്. വിഭജനത്തോടെ ഗൂഗിളിന്റെ സിഇഒ ആയി സുന്ദര്‍ പിച്ചെയും നിയമിതനായി. ഗൂഗിള്‍ സെര്‍ച്ച്, വെബ് പരസ്യങ്ങള്‍, മാപ്പുകള്‍, യുട്യൂബ് തുടങ്ങിയവയെല്ലാം ആല്‍ഫബെറ്റിനു കീഴിലാണു വരിക. മാത്രമല്ല, ഗവേഷക വിഭാഗമായ ഗൂഗിള്‍ എക്സ്, ഡ്രോണ്‍ ഡെലിവറി പദ്ധതിയായ വിംഗ്, ഇന്റര്‍നെറ്റ് സര്‍വീസായ നെസ്റ്, ഗൂഗിള്‍ കാപ്പിറ്റല്‍, ഗൂഗിള്‍ ലൈഫ് സയന്‍സ് എന്നിവയെല്ലാം ആല്‍ഫബെറ്റിന്റെ ഉപകമ്പനികളായി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം