ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്‌ : നാദാപുരത്ത്‌ ആരംഭിക്കുന്ന ഗുഡ്‌ഹോപ്‌ ഇന്റർ നാഷണൽ എജു ഹബ്ബിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി പി.എ ഇബ്രാഹീം ഹാജി ചന്ദ്രിക സബ്‌.എഡിറ്റർ കമാൽ വരദൂറിനു നൽകി നിർവ്വഹിച്ചു.

ആധുനിക ശാസ്ത്ര സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചി വളർത്താനും നൈപുണി വികസനത്തിനും മനശാസ്ത്രപരമായി ഉപയോഗപ്പെടുത്തുന്ന സംയോജിത വിദ്യഭ്യാസം ആണു ഗുഡ്‌ഹോപ്‌ എജു ഹബ്ബ്‌ വിഭാവനം ചെയ്യുന്നത്‌.

വിദ്യാർത്ഥി കേന്ദ്രീകൃതമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ഹൃദയ-മസ്തിഷ്ക-ശരീര-മാനസിക സമന്വയ വിദ്യഭ്യാസം ആണു വിവിധ പദ്ധതികളിലൂടെ ഗുഡ്‌ഹോപ്‌ എജു ഹബ്ബ്‌ ലക്ഷ്യമിടുന്നത്‌.

നാദാപുരം കല്ലാച്ചിക്കടുത്ത്‌ പ്രകൃതി മനോഹരമായ വിശാലമായ കാമ്പസ്സിൽ പഠനവും പരിശീലനവും വ്യവസ്ഥാപിതമായി നടപ്പിലാക്കുന്ന
ഇന്റർ നാഷണൽ സ്കൂൾ, റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ, ഫിനിഷിംഗ്‌ സ്കൂൾ, കൊമേർസ്സ്‌ ഓറിയന്റഡ്‌ കോച്ചിംഗ്‌ സെന്റർ എന്നിവ ആണു ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്‌. വിദ്യഭ്യാസ വിചക്ഷണരും പ്രവാസി ബിസിനസ്‌ രംഗത്തെ പ്രമുഖരും ചേർന്നൊരുക്കുന്ന ഈ സ്ഥാപനത്തിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതാണു.

ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സി.വി.എം വാണിമേൽ,അൽ വസൽ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി എം.ഡി റസാഖ്‌, മലയിൽ അബ്ദുള്ള കോയ, ശരീഫ്‌ കളത്തിൽ, കെ.ടി.കെ റാഷിദ്‌, ജുനൈദ്‌ മുഹമ്മദലി, കെ.പി റാഷിദ്‌ , ഹാരിസ്‌ ഈന്തുള്ളതിൽ, അഡ്വ : വി വി ശംസുദ്ധീൻ എന്നിവർ സന്നിഹിതരായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം