വാട്സ് ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത; വൈറസുകള്‍ നിങ്ങളെ ചതിക്കുഴിയിലാക്കിയേക്കാം

whatsapp-goldവാട്‌സ് ആപ്പ് ഉപയോക്താക്കളെ ചാതിക്കുഴിയിലാക്കി ഭീകര മാല്‍വെയറുകള്‍ പ്രചരിക്കുന്നു. വാട്‌സ് ആപ്പ് ഗോള്‍ഡന്‍ പതിപ്പ് എന്ന പേരിലാണ് വൈറസുകള്‍ പ്രചരിക്കുന്നത്. വാട്‌സ് ആപ്പിന്റെ പ്രത്യേക ഗോള്‍ഡന്‍ പതിപ്പ് എന്ന സന്ദേശത്തിന്റെ രൂപത്തിലാണ് വൈറസ് ഉപയോക്താവിന്റെ ഫോണിലേക്കെത്തുക. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും.

വാട്‌സ് ആപ്പ് ഇത്തരമൊരു ഗോള്‍ഡന്‍ പതിപ്പ് പുറത്തിറക്കിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഗോള്‍ഡന്‍ പതിപ്പെന്ന പേരില്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍  ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ നഷ്ടമാകും.

വിഡിയോ കോളുള്‍പ്പടെ ലഭിക്കുന്ന പുതിയ വേര്‍ഷനിലേക്ക് പ്രത്യേകമുള്ള ക്ഷണമാണെന്നൊക്കെ അവകാശപ്പെട്ടാണ് സന്ദേശം വരിക. ക്ലിക്ക് ചെയ്താല്‍ 404 എറര്‍ മെസേജ് അയക്കുന്ന ഒരു വെബ്‌സൈറ്റിലേക്കാകും പ്രവേശിക്കുക. ഇതോടെ ഫോണിന്റെ പ്രവര്‍ത്തനം വൈറസ് തകരാറിലാക്കും.

ഇത്തരം സന്ദേശം ലഭിച്ചാല്‍ അപ്പോള്‍ത്തന്നെ ഡിലീറ്റ് ചെയ്യണമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. നിലവില്‍ ഇത്തരം സന്ദേശത്തില്‍ ക്ലിക്ക് ചെയ്തവര്‍ക്ക് ഒരു ഡിവൈസ് റിസെറ്റിന്റെ സഹായം തേടുകയാല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം