സ്വര്‍ണ്ണ വില്പനയില്‍ കനത്ത ഇടിവ് ;സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു

 goldതിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാര്യമായി വിപണികളെ സ്വാധീനിച്ചതോടെ കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതും ഇന്ത്യന്‍ കറന്‍സി അസാധുവാക്കിയതും വിപണിയില്‍ വന്‍ ഇടിവ് കാണിച്ചിരുന്നു. ഇതാണ് ഇന്നലെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത് 23,480 രൂപയാവാന്‍ കാരണമായത്. എന്നാല്‍ രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് സ്വര്‍ണ്ണ വില്‍പനയില്‍ കനത്ത ഇടിവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സ്വര്‍ണ വിലയില്‍ കുറവുണ്ടായിരിക്കുന്നത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം