സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ക്കുന്നു

Gold-rateകൊച്ചി: സ്വര്‍ണവില വീണ്ടും കൂടി.  പവന് 240 രൂപ വര്‍ധിച്ച് 22640 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 2830 രൂപയായി. ഇന്നലെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നതിന് അനുകൂലമായി ബ്രിട്ടിഷ് ജനത വിധി എഴുതിയതിന് പിന്നാലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. ആഭ്യന്തരവിപണിയില്‍ മാത്രം പവന് 480 രൂപയുടെ വര്‍ധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറുന്നതാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇനിയുളള ദിവസങ്ങളിലും സ്വര്‍ണ വില കുത്തനേ ഉയരുമെന്നാണ് വിദഗ്ദ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഹിതപരിശോധനാ ഫലം വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനു വന്‍ തോതില്‍ വില കുതിച്ചു കയറി. പൗണ്ട്, രൂപ, യൂറോ എന്നീ നാണ്യങ്ങളുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കില്‍ മാര്‍ച്ച് ഒന്നിനു ശേഷമുളള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഇപ്പോള്‍ 68 രൂപയ്ക്കു മുകളിലാണ് രൂപയുടെ വിനിമയ നിരക്ക്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം