സ്വര്‍ണവില ഇന്ന് രണ്ടാമതും വര്‍ദ്ധിച്ചു

goldകൊച്ചി: സ്വർണ വില ഇന്ന് രണ്ടു തവണ കൂടി. 120 രൂപ കൂടി പവന് വർധിച്ച് 23,480 രൂപയിലേക്ക് വില കുതിച്ചെത്തി. രണ്ടു തവണയായി പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 2,935 രൂപയാണ് ഇപ്പോഴത്തെ വില. 1,000, 500 രൂപ നോട്ടുകളുടെ വിനിമയം നിരോധിച്ചതോടെ ആശങ്കിയിലായവർ സ്വർണം സുരക്ഷിത നിക്ഷേപമായി കണ്ടതോടെയാണ് വില ഇന്ന് കുതിച്ചുകയറിയത്. കുറച്ചുകാലമായി തളർച്ചയിലായിരുന്ന സ്വർണ വില അപ്രതീക്ഷിതമായാണ് ഇന്ന് കരുത്ത് നേടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം