ജനുവരി ഒന്നുമുതല്‍ സ്വര്‍ണവില കൂടും

ജനുവരി ഒന്നുമുതല്‍ സ്വര്‍ണ്ണത്തിന്റെ വില ഉയരും. അഞ്ചു ശതമാനം നിരക്കു വര്‍ധനയാണ് ഉണ്ടാവുക.എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കില്ല. യുഎയില്‍ വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടാവുക.

നിക്ഷേപത്തിനുള്ള മികച്ച ഉല്‍പന്നം എന്ന നിലക്ക് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ മാറ്റിനിര്‍ത്തണമെന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിക്ക ഉല്‍പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ സ്വര്‍ണാഭരണത്തെ അതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിക്കുകയായിരുന്നു. 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിനു മാത്രമാണ് വാറ്റില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

ആയിരം ദിര്‍ഹമിന്റെ സ്വര്‍ണം വാങ്ങുമ്പോള്‍ അടുത്ത മാസം ഒന്നു മുതല്‍ അമ്പതു ദിര്‍ഹം അധികമായി നല്‍കേണ്ടി വരും. എങ്കിലും ദുബായ് സ്വര്‍ണ വിപണിയെ ഇതൊന്നും ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഗുണമേന്മയും നിക്ഷേപ ഉല്‍പന്നമെന്ന പരിഗണനയും ആഭരണ വിപണിക്ക് പിന്‍ബലമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം