വീട്ടുകാര്‍ അറിയാതെ 19 കാരികള്‍ നാടുവിട്ടു; പെണ്‍കുട്ടികള്‍ പോയത് ഗോവയിലേക്ക്; വീട്ടില്‍ അറിയിക്കാതെ പോയതിന് പിന്നില്‍

representative image

കാഞ്ഞാർ: വീട്ടിൽ പറയാതെ ഗോവ കാണാൻ പോയ 18 ഉം 19 ഉം വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ കണ്ണൂരിൽ നിന്നും പിടികൂടി.  അറക്കുളം സ്വദേശിനികളായ മൂന്ന് പെണ്‍കുട്ടികളെയാണ് വ്യാഴാഴ്ച്ച വൈകിട്ട് മുതൽ കാണാതെയായത്. രാത്രിയായിട്ടും മൂവരും വീട്ടിലെത്താതായതോടെ മാതാപിതാക്കൾ പരാതിയുമായി കാഞ്ഞാർ പോലീസ് സ്റ്റേഷനിലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞാർ പോലീസ് അറക്കുളത്തും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഇവരുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇവർ വടക്ക് ഭാഗത്തേക്കുള്ള യാത്രയിലാണെന്ന് മനസിലായി. ഇതേ തുടർന്ന് കാഞ്ഞാർ പോലീസ് ആലുവ റെയിൽവേ സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. എന്നാൽ ഈ സമയം മൂവരും ഇവിടെ നിന്നും ഗോവക്ക് ട്രെയിൻ കയറിയതായി മനസ്സിലാക്കി. ഉടൻ തന്നെ വിവരം മറ്റ് റെയിൽവ്വേ, പോലീസ് സ്റ്റേഷനുകളിലേക്കും കൂടി കൈമാറി. പോലീസും റെയിൽവ്വേ അധികൃതരും സംയുക്തമായി നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച്ച വെളുപ്പിന് രണ്ടര മണിയോടെ മൂവരേയും കണ്ണൂരിൽ നിന്നും ട്രെയിൻ യാത്രക്കിടെ കണ്ടെത്തുകയായിരുന്നു. പിടികൂടിയ യുവതികളെ കണ്ണൂർ ജനമൈത്രി സ്റ്റേഷനിൽ എത്തിച്ചു. സംഭവമറിഞ്ഞ് ബന്ധുക്കളും കണ്ണൂരിലെത്തി. പെണ്‍കുട്ടികൾ വീട്ടിലറിയിക്കാതെ ഇത്ര ദൂരം പോയ സംഭത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം