ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് കാമുകന് നല്‍കുന്നത് പതിവാക്കിയ കോളേജ് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍

ട്രെയിനിലെ വനിത കമ്പാര്‍ട്ട് മെന്റില്‍ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ 38 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിന് രണ്ട് പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ട്വിങ്കിള്‍ സോണി, ടൈനല്‍ പരാമര്‍ എന്നീ ഇരുപതുകാരികളെ കസ്റ്റഡിയിലെടുത്തത്.

ഇവരുടെ കാമുകനും ഇരുപതെട്ടുകാരനുമായ രാഹുല്‍ രാജ് പുരോഹിതും അറസ്റ്റിലായിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം വിലവരുന്നതാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ള ഫോണുകള്‍. ലോക്കല്‍ ട്രെയിനില്‍ നിന്ന് ഫോണ്‍ മോഷണം പോകുന്നുവെന്നുള്ള പരാതികള്‍ പെരുകിയതോടെയാണ് അധികൃതര്‍ അന്വേഷണമാരംഭിച്ചത്.

അന്വേഷണത്തില്‍ ബോറിവ്‌ളി, സാന്താക്രൂസ് സ്‌റ്റേഷനുകള്‍ക്കിടയിലാണ് മോഷണം എന്ന് വ്യക്തമായി.തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ പെണ്‍കുട്ടികള്‍ സ്ഥിരമായി കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷനുകള്‍ കണ്ടെത്തിയത്. ഇതോടെ ഇവര്‍ പിടിക്കപ്പെടുകയായിരുന്നു. കോളേജിലേക്കുള്ള യാത്രാമധ്യേ ആണ് ഇവര്‍ കൃത്യം നടത്തുന്നത്. പിടിക്കപ്പെടുമ്പോള്‍ സോണിയുടെ ബാഗില്‍ നിന്ന് ഒന്‍പത് ഫോണുകളും 30 മെമ്മറി കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം