ഫെയ്സ്ബുക് ലൈവിലൂടെ കാമുകനു മുമ്പിൽ പതിനെട്ടുകാരി തൂങ്ങി മരിച്ചു.

ഫെയ്സ്ബുക് ലൈവിലൂടെ കാമുകനു മുമ്പിൽ യുവതി തൂങ്ങി മരിച്ചു. ബംഗാളിലെ 24 പർഗാനാസ് ജില്ലയിലാണു സംഭവം. സോനർപുരിലെ ബയേദിപാരാ സ്വദേശിയായ പതിനെട്ടുകാരിയാണു ജീവനൊടുക്കുന്നതു മറ്റൊരാളെ തത്സമയം കാണിച്ചത്. ഇതു കാമുകനെയാണെന്നാണു നിഗമനം.

ശനിയാഴ്ച വൈകുന്നേരം കാമുകനെ കണ്ടു തിരിച്ചെത്തിയ പെൺകുട്ടി നിരാശയിലായിരുന്നുവെന്നും സംസാരവും കുറവായിരുന്നുവെന്നും അമ്മ അറിയിച്ചു. സമീപത്തെ ആശുപത്രിയിലെ ജോലിക്കാരിയാണു പെൺകുട്ടിയുടെ അമ്മ.

സംഭവം നടക്കുമ്പോൾ സഹോദരനും പിതാവും ജോലി ആവശ്യത്തിനായി പുറത്തായിരുന്നു. ‍ഞായറാഴ്ച രാവിലെ മകളെ കാണാതെ സംശയം തോന്നി മുറിയൽ വന്നു നോക്കിയ അമ്മയാണു ഫാനില്‍ തൂങ്ങിക്കിടക്കുന്ന മ‍ൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം