പെണ്‍കുട്ടിയുടെ ആത്മഹത്യ; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

girlകൊച്ചി: സ്കൂളിലെ അധിക്ഷേപത്തിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു. അധ്യാപികയ്ക്കെതിരേ കേസെടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടിയുമുണ്ടായിരിക്കുന്നത്. അതേസമയം കുട്ടിയോട് മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ബാഗിൽ നിന്നും ലഭിച്ച കത്തിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. ബാഗിൽ നിന്നും ലഭിച്ച കത്തിന്റെ പേരിൽ അധ്യാപിക അപമാനിച്ചുവെന്നും ഇതിൽ മനംനൊന്താണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്നും പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്‌ഥയിലായിരുന്ന പെൺകുട്ടി ഇന്നു പുലർച്ചെയാണ് മരിച്ചത്. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയ്ക്കെതിരേ വാഴക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം