സ്കൂള്‍ ഉടമയും ബന്ധുവും ചേര്‍ന്ന്‍ ക്രൂരമായി പീഡിപ്പിച്ചു; പതിനഞ്ചുകാരിയുടെ കണ്ണുകള്‍ വികൃതമാക്കി

ജെയ്പൂര്‍: പതിനഞ്ചുകാരിയെ   രണ്ടു യുവാക്കള്‍ ചേര്‍ന്ന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം  കണ്ണുകള്‍ വികൃതമാക്കി. നട്ടെല്ലിനു മാരകമായ രീതിയിലുള്ള പരിക്കുകള്‍ ഏല്‍പ്പിക്കുകയും ചെയ്തു.  കഴിഞ്ഞ മാസമാണ് രാജസ്ഥാനിലെ ചുരു ജില്ലയില്‍ വച്ചായിരുന്നു  സംഭവം. പെണ്‍കുട്ടിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ക്രൂരമായ രീതിയിലുള്ള പീഡനം പുറത്തറിയുന്നത്.

യുവാക്കള്‍ പെണ്‍കുട്ടിയെ സാന്ത് ഗ്രാമത്തിലെ ഒരു  തോട്ടത്തിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും  അവിടെ വച്ച് പെണ്‍കുട്ടിയെ അതിക്രൂരമായ രീതിയില്‍  പീഡിപ്പിക്കുകയും ചെയ്തു . യുവാക്കളുടെ  ക്രൂര മര്‍ദനം  കാരണം പെണ്‍കുട്ടിയുടെ നട്ടെല്ലിന് 85 ശതമാനം ക്ഷതമേറ്റിട്ടുള്ളതായ്  ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലുകള്‍ ചതഞ്ഞതിനപ്പുറം കുട്ടിയുടെ   വോക്കല്‍ കോഡിനും ക്ഷതം സംഭവിച്ചിട്ടുണ്ട്.  കൂടാതെ  കൈക്കുഴയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

ഗ്രാമവാസികള്‍ പെണ്‍കുട്ടി പഠിച്ചിരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തി  പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന്റെ ഉടമ രാകേഷ് (22) നേയും ഇയാള്‍ടെ ബന്ധു നരേഷ് (26)നേയും  പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് തിങ്കഴാഴ്ച രാത്രിയാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ തട്ടിക്കൊണ്ടുപോകല്‍, പീഡനം, അറിഞ്ഞുകൊണ്ടുള്ള ദേഹോപദ്രവം , കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരമുള്ള വകുപ്പുകള്‍ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം