പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ശരീരത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ യുവതി ഇപ്പോള്‍ ചികിത്സയിലാണ്. ഹൈദരാബാദിനടുത്ത് ലാലിഗുഡ പ്രദേശത്ത് ആണ് ഇരുപത്തിമൂന്നുകാരിക്ക് നേരേ ആക്രമണം നടന്നത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ജോലി കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് പത്ത് മിനിറ്റോളം യുവതിയുമായി സംസാരിച്ചിരുന്നതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു.

സംസാരത്തിനിടെ ക്ഷോഭിച്ച യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം