അവള്‍ക്ക് എന്ത് സംഭവിച്ചു? തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദിത്വം ആ രണ്ട് പേര്‍ക്ക് മാത്രമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ തേടി പോലീസ്

fb-videoതൃശൂര്‍: തന്റെ കാമുകനും സുഹൃത്തും തന്നെ ചതിച്ചുവെന്നും ഇത് ചിലപ്പോള്‍ തന്റെ അവസാന വാക്കുകള്‍ ആയിരിക്കുമെന്നും പറഞ്ഞ് യുവതി ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു യുവാവമായി താന്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ പിന്നീട് തന്നെ ചതിച്ച് കടന്നു കളഞ്ഞെന്നും ആരോപിച്ചാണ് പെണ്‍കുട്ടി സംസാരിച്ചു തുടങ്ങുന്നത്.

ഉവൈസ് ബിന്‍ ഉമര്‍, അലന്‍ ആന്റോ എന്നിവര്‍ തന്റെ കയ്യില്‍ നിന്നും പണവും സ്വര്‍ണവും വാങ്ങി തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. മണ്ണൂത്തി സ്വദേശികളാണ് യുവാക്കളെന്നും പെണ്‍കുട്ടി പറയുന്നു. ഇത് പോലൊരു ഗതികേട് മറ്റൊരു പെണ്ണിനും വരരുത്. ഇനിയും തനിക്കിത് സഹിക്കാന്‍ പറ്റില്ല. ചതിയില്‍പെട്ട തന്നെ ഇനി കണ്ടില്ലെങ്കില്‍ ഉത്തരവാദിത്വം ഈ രണ്ട് യുവാക്കള്‍ക്കാണെന്നും പെണ്‍കുട്ടി വിതുമ്പലോടെ പറയുന്നുണ്ട്.

തനിക്ക് തരാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും പെണ്‍കുട്ടി പറയുന്നു. വീഡിയോ പ്രചരിച്ചതോടെ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നും പെണ്‍കുട്ടിയേയും അമ്മയേയും കണ്ടെത്താനായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒല്ലൂര്‍ സിഐ ആണ് അന്വേഷണം നടത്തുന്നത്.
ഒന്നര വര്‍ഷം മുതലാണ് ഈ കുടുംബം പീച്ചിയില്‍ താമസം തുടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. അതിന് മുമ്പാണ് സാമ്പത്തിക ചൂഷണം നടന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോപണവിധേയരായ ഉവൈസ്, ആന്റോ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം