മെസിയും ക്രിസ്റ്റ്യനോയും അല്ല, ബഫണിനെ വിറപ്പിച്ച സ്‌ട്രൈക്കര്‍

ലോക ഫുട്‌ബോളില്‍ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബഫണ്‍. പ്രായം 40നോട് അടുത്തെങ്കിലും യുവന്റ്‌സ് കുപ്പായത്തിലും ദേശീയ ടീമിലും ബഫണ്‍ ഇപ്പോഴും സജീവമാണ്. ഗോള്‍പോസ്റ്റിന് താഴെ ബഫണാണെങ്കില്‍ എതിര്‍ടീമൊന്ന് വിറക്കുക സ്വഭാവികം. അത് തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകരാവും. ഫുട്‌ബോള്‍ ലോകത്തെ മികവുറ്റ ഒരു പിടി താരങ്ങളെ അദ്ദേഹം നേരിട്ടെങ്കിലും തന്നെ വിറപ്പിച്ച സ്‌ട്രെക്കറെ വെളിപ്പെടുത്തിയിരിക്കുകയാണ് ബഫണ്‍. അത് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയൊ ഒന്നുമല്ല.

ബ്രസീലിന്റെ സൂപ്പര്‍ താരം റൊണാള്‍ഡൊയാണ് ആ സ്ട്രൈക്കറെന്നാണ് ബഫണ്‍ പറയുന്നത്. റൊണാള്‍ഡോയുടെ കഴിവിനെ പുകഴ്ത്താനും ബഫണ്‍ മറന്നില്ല. അദ്ദേഹത്തിന്റെ ശക്തി, വേഗത, ടെക്‌നിക്കല്‍ സ്‌കില്‍ എന്നിവയൊക്കെ ഒരു മികച്ച കളിക്കാരന്റേതാണെന്നും അമാനുഷിക പ്രകടനമാണ് അദ്ദേഹത്തിന്റേതെന്നും ബഫണ്‍ പറഞ്ഞു. ബ്രസീല്‍ നേടിയ രണ്ട് ലോകകപ്പ് ടീമിലും റൊണാള്‍ഡോയുണ്ടായിരുന്നു. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഇതിഹാസ താരം പെലെക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോ. 98 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. റോണാള്‍ഡോയുടെ കളി മികവിന് ഫിഫയുടെതുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം