സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുംതെളിവാകുന്നു; ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

 

 

ആന്ധ്ര: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗോഷന്‍ ടീം ചോദ്യം ചെയ്ത് വരികയാണ്.

ഗൗരി ലങ്കേഷ് കൊലപാതകത്തോടനുബന്ധിച്ച് ഗാന്ധി ബസാറിലെ ഓഫീസില് നിന്നും രാജരാജേശ്വരി നഗറിലെ അവരുടെ വീട്ടിലേക്കുള്ള വഴികള് വരെയുള്ള സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിച്ച് വരികയായിരുന്നു. ഈ ദൃശ്യങ്ങളില്‍ സംശയാസ്പദകമായി കണ്ട ആളോട് സാദൃശ്യം ഉള്ളതിനാലാണ് കൊല നടന്ന് 5ദിവസങ്ങള്‍ക്ക് ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത്ത്.

കൊലപാതകം നടന്ന ദിവസം രാത്രി രാജരാജേശ്വരിനഗറില് ഗൗരി ലങ്കേഷിന്റെ വീടിന്റെ സമീപപ്രദേശങ്ങളില് പതിവില്ലാതെ ചിലരെ കണ്ടതായി പരിസരവാസികള് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ഇന്റലിജന്‌സ് ഉദ്യോഗസ്ഥരമായി കര്ണാടക പോലീസ് നിരന്തരം ബന്ധപ്പെട്ടിരുന്നു.

അതുവഴി ഇയാള് ആന്ധ്ര സ്വദേശിയാണെന്ന് മനസ്സിലാവുകയും ആന്ധ്രാ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

21അംഗങ്ങള്‍ ഉള്‍പ്പെട്ട സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രഹസ്യകേന്ദ്രത്തില്‍ ഇയാളെ ചോദ്യംവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കര്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു.

ഇയാളെ ചോദ്യം ചെയ്തുകഴിയുമ്പോള്‍ വാടകക്കൊലയാളികളാണ് കൊലക്ക് പിന്നിലെന്ന അന്വേഷണസംഘത്തിന്റെ സംശയത്തിന് വ്യക്തത വരുമെന്നാണ് കരുതുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമല്ല മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും ഇയാളിലേക്ക് വിരല്‍ ചൂണ്ടുന്നു.

കൊലപാതകത്തോട് അടുത്ത ദിവസങ്ങളിലെല്ലാം ഇയാള്‍ സമീപപ്രദേശങ്ങളില്‍ ഉണ്ടായിരുന്നുവെന്നും ഗൗരി ലങ്കേഷ് യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ഇയാള്‍ അവരെ നിരീക്ഷിച്ചതായും പൊലീസിനു വ്യക്തമായ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

പ്രദേശികസഹായം ഇല്ലാതെ ഇത്തരമൊരു കൊല നടത്താനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.കൊലപാതകം നടത്തിയവരോടൊപ്പം അവരെ സഹായിച്ചവരെയും തിരയുകയാണ് പൊലീസ്. കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്താകമാനം പ്രതിഷേധം കത്തുകയാണ്. കേന്ദ്ര ഭരണകൂടവും കര്‍ണാടക സര്‍ക്കാരും കടുത്ത സമ്മര്‍ദത്തിലാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം