വിട വാങ്ങല്‍ മത്സരത്തില്‍ ലോകം കണ്ട ഏറ്റവും വേഗമേറിയ താരമായ യുസൈന്‍ ബോള്‍ട്ടിന് പരാജയം

ലണ്ടന്‍ : വിട വാങ്ങല്‍ മത്സരത്തില്‍ ലോകം കണ്ട ഏറ്റവും വേഗമേറിയ താരമായ യുസൈന്‍ ബോള്‍ട്ടിന് പരാജയം. തന്റെ പ്രധാന ഇനമായ 100 മീറ്ററില്‍ അമേരിക്കന്‍ താരങ്ങള്‍ക്ക് പിന്നില്‍ മൂന്നാമനായി വെങ്കലം മാത്രമാണ് ബോള്‍ട്ടിന് നേടാനായത്.

ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ടിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

9.92 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാട്ലിന്‍ സ്വര്‍ണവും 9.94സെക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി.

ഹീറ്റ്സില്‍ 10.09 സെക്കന്‍ഡും സെമിയില്‍ 9.98 സെക്കന്‍ഡും കുറിച്ച ബോള്‍ട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്. റിലേയില്‍ ജമൈക്കന്‍ ടീമംഗമായും ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.

Jamaica’s Usain Bolt greets his fans before a men’s 100m heat during the World Athletics Championships in London Friday, Aug. 4, 2017. (AP Photo/Matt Dunham)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം