ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി ; നാല് മാസത്തിനിടെ ഖ​ര​ഗ്പു​ർ ഐ​ഐ​ടിയില്‍ ഉണ്ടായത് മൂന്ന് മരണങ്ങള്‍; സം​ഭ​വ​ത്തി​ൽ മൗനം നടിച്ച് അ​ധി​കൃ​ത​ർ

ഖ​ര​ഗ്പു​ർ: ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി .നാ​ലാം വ​ർ​ഷ എ​യ്റോ സ്പേ​സ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ നിഥിനാണ് മരിച്ചത്.ഖ​ര​ഗ്പു​ർ ഐ​ഐ​ടി കാ​ന്പ​സി​ലെ നെ​ഹ്റു ഹാ​ൾ ബി ​ബ്ലോ​ക്കി​ലെ മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് മൃ​ത​ദേ​ഹം നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

നാല് മാസത്തിനിടെ ഖ​ര​ഗ്പു​ർ ഐ​ഐ​ടിയില്‍ ഇത് മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് മരിക്കുന്നത്.  ജ​നു​വ​രി​യി​ൽ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ലോ​കേ​ഷ് മീ​ണ തീ​വ​ണ്ടി​ക്കു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. മാ​ർ​ച്ച് 30ന് ​ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള സ​ന ശ്രീ​രാ​ജ് എ​ന്ന വി​ദ്യാ​ർ​ഥി​യെ​യും റെ​യി​ൽ പാ​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയിരുന്നു. ഈ സംഭവങ്ങളിലെല്ലാം ഐ​ഐ​ടി അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ നി​ഥി​ന്‍റെ സ്വ​ദേ​ശം എവി​ടെ​യെ​ന്നു ഇതുവരെ വ്യക്തമായിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം