സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായേക്കും

gangulyകൊല്‍ക്കത്ത: സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകമായേക്കുമെന്ന് സൂചന. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ സൂചിപ്പിച്ച് ഇത്തരം ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞതോടെ നിലവിലുള്ള കോച്ച് ഡങ്കന്‍ ഫ്ലെച്ചറുടെ കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ. ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയ്ക്ക് ഗാംഗുലിയുടെ കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഗാംഗുലിയും ഡാല്‍മിയയും ഇത് സംബന്ധിച്ച് സംസാരിച്ചതായും എന്നാല്‍ ഏതെങ്കിലും സൂചന ഇരുവരും നല്‍കിയില്ലെന്നും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 26ന് ചേരുന്ന ബിസിസിഐ വര്‍ക്കിംങ് കമ്മിറ്റിയോഗം മാത്രമായിരിക്കും കോച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കു. നേരത്തെ ബിസിസിഐക്ക് വിദേശ കോച്ചുമാരെ നിയമിക്കണം എന്ന് നിര്‍ബന്ധം ഇല്ലെന്ന് ബിസിസിഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം