തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടിപ്പറന്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ, എന്നിവരെയാണ് വീടിന്‍റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇളയ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ എത്തിയത്. സുരേഷിന്‍റെ ശരീരം പറന്പിലെ മരത്തിലും ബാക്കിയുള്ളവരുടെ മൃതദേഹം കിണറ്റിലുമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം