കോടിയേരിയുടെ മകനെതിരെയുള്ള തട്ടിപ്പ് കേസ്; മധ്യസ്ഥന്‍ ഗണേഷ്കുമാര്‍ എംഎല്‍എയെന്ന്‍ സൂചന

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസിൽ ഗണേഷ് കുമാർ എംഎൽഎ മധ്യസ്ഥനാകുന്നുവെന്ന് സൂചന. കേസിലെ പരാതിക്കാരായ ജാസ് ടൂറിസം കമ്പനിയുടെ പാർടനറായ രാഹുല്‍ കൃഷ്ണയുമായി ഗണേഷ്കുമാർ ഇന്ന് കൂടിക്കാഴ്ച നടത്തി.

കൊട്ടാരക്കരയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രൻ പിള്ളയും ഇവർക്കൊപ്പമുണ്ടായിരുന്നു പങ്കെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയിൽ രാഹുല്‍ കൃഷ്ണ ഒത്തുതീർപ്പ് സന്നദ്ധത അറിയിച്ചെന്നും വിവരങ്ങൾ ഉണ്ട്. എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ഗണേഷ്കുമാർ തയാറായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം