മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യമൊഴുകും;മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം:  മദ്യപിക്കാൻ ആഗ്രഹമുള്ളവരെ തടഞ്ഞാൽ വിഷമദ്യമൊഴുകുമെന്ന് മന്ത്രി ജി സുധാകരന്‍.പാതയോര മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് മന്ത്രി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധി തിരുത്തുകയാണ് വേണ്ടതെന്നും  ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ചേർത്തല കുറ്റിപ്പുറം പാതകൾ ദേശീയ പാതകളല്ലെന്ന വാദം തെറ്റാണ്. ദേശീയ പാതയല്ലെങ്കിൽ പിന്നെ എന്തിനാണ് വീതി കൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം