ഒടുവില്‍ അതുതന്നെ സംഭവിച്ചു….കര്‍ണാടക ഇലക്ഷന്‍ കഴിഞ്ഞതോടെ ഇന്ധനവില കുതിച്ചുയരാന്‍ തുടങ്ങി

കര്‍ണാടക: ഇലക്ഷന്‍റെ  പശ്ചാത്തലത്തില്‍ കേന്ദ്രം ഉറക്കി കിടത്തിയ ഇന്ധനവില, വോട്ടെടുപ്പ് അവസാനിച്ചതോടെ വീണ്ടും കുതിച്ചുയരാന്‍ തുടങ്ങി. പത്തൊമ്പത് ദിവസമായി ഉയരാതെ നിന്നിരുന്ന ഇന്ധനവില വീണ്ടും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 17 പൈസ കൂടി 77.52 രൂപയായും ഡീസല്‍ ലിറ്ററിന് 23 പൈസ കൂടി 70.56 രൂപയായും ഉയര്‍ന്നു.

നേരത്തെ ഏപ്രില്‍ 24 ന് പ്രതിദിന ഇന്ധനവില വര്‍ധന മുന്നറിയിപ്പൊന്നും കൂടാതെ നിര്‍ത്തി വച്ചിരുന്നു. കര്‍ണാടക ഇലക്ഷന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം എന്നത് പരസ്യമായ രഹസ്യമാണ്.

എന്നാല്‍ പ്രെട്രോള്‍ വില വര്‍ധനയില്‍ ജനത്തില്‍ നിന്നുയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് ഈ നടപടിയെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നല്ലപിള്ള ചമയാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് അന്നേ അക്ഷേപമുയര്‍ന്നിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് 19 ദിനത്തിനിപ്പുറം പിന്നെയും ഇന്ധനവില കത്തി തുടങ്ങുന്നത്. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഇനിയും ഉയരാനാണ് സാധ്യത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം