ഇന്ധന വില വര്‍ധന ; കേന്ദ്രം ഇടപെടില്ലെന്ന് മന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി:     പെ​​​ട്രോ​​​ൾ-​​​ഡീ​​​സ​​​ൽ വി​​​ല സം​​​ബ​​​ന്ധി​​​ച്ച വ്യാ​​​പ​​​ക​​​മാ​​​യ പരാ​​​തി​​​ ഉയര്‍ന്നതിനെ തുടര്‍ന്ന്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ ഉ​​​ത്ത​​​രം ഇങ്ങനെ ;

“ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യ്ക്കാ​​​നാ​​​യി എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി കു​​​റ​​​യ്ക്കാ​​​ൻ ത​​​യാ​​​റി​​​ല്ല. ദി​​​വ​​​സേ​​​ന​​​യു​​​ള്ള വി​​​ലനി​​​ർ​​​ണ​​​യ​​​വും മാ​​​റ്റാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല.വി​​​ല വി​​​ദേ​​​ശ​​​ത്തു കു​​​റ​​​ഞ്ഞാ​​​ൽ ഇ​​​വി​​​ടെ​​​യും കു​​​റ​​​യും.എ​ണ്ണ​ക്ക​​മ്പിനി​ക​ളു​ടെ ദൈനം ദിന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മി​ല്ല. ഓ​യി​ൽ ക​മ്പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന വിഷയം “.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് യാതൊരു വിധത്തിലുള്ള ആശ്വാസവും  പ്ര​​​തീ​​​ക്ഷി​​​ക്കാ​​​നി​​​ല്ലെ​​​ന്നു  പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി യുടെ മറുപടിയില്‍ന്നു വ്യ​​​ക്തമാണ് .

പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​നു തൊ​​​ട്ട​​​ടു​​​ത്ത് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണു കേ​​​ന്ദ്ര നി​​​ല​​​പാ​​​ടി​​​ൽ അ​​​യ​​​വി​​​ല്ലെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ മും​​​ബൈ​​​യി​​​ൽ 79.48 രൂ​​​പ​​​യും ചെ​​​ന്നൈ​​​യി​​​ൽ 61.84 രൂ​​​പ​​​യും കേ​​​ര​​​ള​​​ത്തി​​​ൽ 73.20 രൂ​​​പ മു​​​ത​​​ലു​​​മാ​​​ണ് പെട്രോൾ വി​​​ല.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഹാ​​​ർ​​​വി, ഇ​​​ർ​​​മ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റു​​​ക​​​ൾ അ​​​ടി​​​ച്ച​​​തു​​​മൂ​​​ലം എ​​​ണ്ണ​ ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടതിനെ തുടര്‍ന്ന്  പെ​​​ട്രോ​​​ൾ വി​​​ല 18 ശ​​​ത​​​മാ​​​ന​​​വും ഡീ​​​സ​​​ൽ വി​​​ല 20 ശ​​​ത​​​മാ​​​ന​​​വും കൂ​​​ടി. ഇ​​​താ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ല കൂ​​​ടാ​​​ൻ കാ​​​ര​​​ണം. ഇ​​​നി ക്ര​​​മേ​​​ണ വി​​​ല കു​​​റ​​​യു​​​മെ​​​ന്നു മ​​​ന്ത്രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു വ​രു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അഭിപ്രാ യ പ്പെട്ടു. ഇ​ത് സാ​ധ്യ​മാ​യാ​ൽഇന്ധനവിലയിലുണ്ടാവുന്ന  ഏറ്റക്കുറച്ചിൽ ഇല്ലാതാവും .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം