ഓട്ടോ പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; യുവാവിനെ സുഹൃത്ത്‌ കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

മലപ്പുറം: ഓട്ടോ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു  യുവാവിനെ സുഹൃത്ത്‌ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതി പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. മഞ്ചേരി പുല്‍പ്പറ്റ കാരാപ്പറമ്പ് വാടക ക്വാര്‍ട്ടേഴ്സില്‍ കാസര്‍കോട് നെറ്റണിക്ക എടോണി അബ്ദുള്ള കുഞ്ഞിയുടെ മകന്‍ ഹെസെനാര്‍ ആഷിഖാ(21)ണു കൊല്ലപ്പെട്ടത്. സംഭവശേഷം നാട്ടിലേക്കു കടന്ന പ്രതി കാസര്‍കോട് മൊഗ്രാല്‍ അഹമ്മദ് നവാസ് (19) ആണ് വിദ്യാനഗര്‍ പോലീസ്  സ്റ്റേഷനില്‍ കീഴടങ്ങിയത്.

  ആഷിഖും നവാസും കാസര്‍കോട്ടുകാരായ മറ്റു മൂന്നുപേരും കാരാപ്പറന്പിലെ ഫുഡ് പ്രൊഡക്‌ട് കന്പനിയിലെ ചപ്പാത്തി സെയില്‍മാന്‍മാരാണ്. ചപ്പാത്തി നിര്‍മിച്ച്‌ വിവിധ പാക്കറ്റുകളിലാക്കി മലപ്പുറം ജില്ലയിലെ വിവിധ കടകളില്‍ വില്‍പനക്കു കൊണ്ടുപോകുന്ന തൊഴിലാളികളാണിവര്‍. ഓരോ സെയില്‍സ്മാനും പ്രത്യേകം ഓട്ടോറിക്ഷകളുമുണ്ട്. വില്‍പന കഴിഞ്ഞു തിരിച്ചെത്തിയശേഷം ഓട്ടോറിക്ഷ പാര്‍ക്കിങ്ങിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായിരുന്നു. പതിവായി രാത്രി ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ഇരുവരും പിണങ്ങുകയും അഹമ്മദ് നവാസ് പുറത്തു പോയി ഭക്ഷണം കഴിച്ചു. ഇയാള്‍ തിരിച്ചു ക്വാര്‍ട്ടേഴ്സില്‍ വരുന്പോള്‍ ഹെസെനാര്‍ ആഷിഖ് ഭക്ഷണം കഴിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് കത്തികൊണ്ട് നവാസിന്‍റെ കഴുത്തറത്തശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സുഹൃത്തുകള്‍ ഹെസെനാര്‍ ആഷിഖിനെ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പത്തരയോടെയാണ് പോലീസ് വിവരമറിയുന്നത്. പുലര്‍ച്ചെ മൂന്നിന് പ്രതി നവാസ് വിദ്യാനഗര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ പുലര്‍ച്ചെ മഞ്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. എന്‍.ബി െഷെജു അറസ്റ്റു ചെയ്തു. ഇന്നു ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം