അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സൗജന്യ യുണിഫോം; വിതരണ ക്രമീകരണങ്ങള്‍ തയ്യാറായി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യുണിഫോം വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. യുണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജോഡി കൈത്തറല യൂണിഫോം രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. ഇതിന് സാധിക്കാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാനൂറ് രൂപ വീതം നല്‍കാനും തീരുമാനിച്ചരായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ അതാത് എ.ഇ.ഒ മുഖേന സ്കൂളുകളില്‍ യൂണിഫോം എത്തിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ കൈത്തറി യൂണിഫോം എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് മന്ത്രിമാരായ എ.സി മെയ്തീനും സി. രവീന്ദ്രനാഥും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം