തൃശ്ശൂരിലും കൊച്ചിയിലും ഭാര്യമാര്‍;സല്ലപിക്കാന്‍ വിദ്യാസമ്പന്നരായ യുവതികള്‍; തട്ടിപ്പിന് ഒടുവില്‍ യുവാവ് പിടിയിലായത് ഇങ്ങനെ

കൊച്ചി:തൃശ്ശൂരിലും കൊച്ചിയിലും ഭാര്യമാര്‍.സല്ലപിക്കാന്‍ വിദ്യാസമ്പന്നരായ യുവതികള്‍. നിരവധിപേരെ ചൂഷണം ചെയ്ത യുവാവ് ഒടുവില്‍ യുവാവ് പിടിയിലായി. തൃശൂർ എങ്ങണ്ടിയൂർ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്.ഡോക്ടറാണെന്ന് പറഞ്ഞ് വിദ്യാസമ്പന്നരായ ടെക്കി യുവതികളെ വരുതിയിലാക്കിയായിരുന്നു ഇയാളുടെ തട്ടിപ്പ്.സ്വയം ദിവ്യൻ ചമഞ്ഞ് തട്ടിപ്പു നടത്തുന്ന ഇയാള്‍ക്ക് പ്ലസ്ടു വിദ്യാഭ്യാസം മാത്രമേ വിദ്യാഭ്യാസം ഉള്ളൂ. തൃശ്ശൂരിൽ ഒരു ഭാര്യ ഉള്ളപ്പോൾ തന്നെ കൊച്ചിയിൽ മറ്റൊരു ഭാരാ്യയെയും ഇയാൾ കൂടെ കൂട്ടി. ഇത് കൂടാതെ സല്ലപിക്കാനായാണ് ഗേൾഫ്രണ്ട്‌സിനെ കണ്ടെത്തിയത്.

  സുന്ദരികളെ വലയിലാക്കിയത് സൗന്ദര്യശാസ്ത്രം പറഞ്ഞു കൊണ്ടായിരുന്നു. അമേരിക്കയിൽ നിന്ന് ബിരുദമെടുത്ത ഡോക്ടറാണെന്നു പറഞ്ഞാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു. വിദേശത്തുനിന്ന് ന്യൂറോ സർജറിയിൽ ബിരുദം നേടിയ ഡോക്ടറാണെന്നാണ് ഇയാൾ പറഞ്ഞത്. കൊച്ചി പ്രത്യേക സാന്പത്തിക മേഖലയ്ക്കു സമീപം പുതുതായി തുടങ്ങുന്ന കമ്പനിയിലേക്കെന്നു പറഞ്ഞ്  യുവതികളെ വിളിച്ചു വരുത്തി ഉന്നത വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവർക്ക് ഫ്ലാറ്റും വാടകയ്ക്ക് എടുത്തു നൽകി. ഇങ്ങനെ ഫ്ലാറ്റ് നൽകിയ പെൺകുട്ടികളുമായി സല്ലപിക്കലായിരുന്നു ഇയാളുടെ  പരിപാടി.

    ഇൻഫോപാർക്കിലെ ജീവനക്കാരിയാ യ യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്  ഇയാള്‍ പിടിയിലാകുന്നത്. തട്ടിപ്പിൽ പെടുന്നവരെ ലൈംഗികമായി ഉപദ്രവിക്കുകയും വഞ്ചിച്ച് പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി.

   പെൺകുട്ടികൾക്കായി എടുത്തു നൽകിയ ഫ്‌ലാറ്റിൽ ഇയാൾ നിത്യസന്ദർശകനായിരുന്നു. തനിക്ക് ദിവ്യത്വം ഉണ്ടെന്ന് പെൺകുട്ടികളെ ഉണ്ണിക്കൃഷ്ണൻ വിശ്വസിപ്പിച്ചു. പൊലീസെത്തി പറഞ്ഞിട്ടും യുവതികൾ അവരുടെ വിശ്വാസം വിടാൻ തയ്യാറായില്ല. ഇതിൽ ഒരു യുവതിയെ സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരനേയും ഇയാളുടെ ഭാര്യയേയും ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ഭർത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാൻ പൂജ നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിനായി 1.73 ലക്ഷം രൂപ അവരിൽ നിന്നു വാങ്ങിയതായും പൊലീസ് പറഞ്ഞു. താൻ കൽക്കിയുടെ അവതാരമാണെന്നും പൂജ ചെയ്ത് ദോഷങ്ങളെല്ലാം അകറ്റുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. പൂജയ്ക്കിടെ യുവതിയുടെ സഹോദര ഭാര്യയെ ഇയാൾ ശുചിമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിപ്രകാരം ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. സ്വന്തം നാടായ തൃശൂരിൽ ഭാര്യയുള്ള ഇയാൾ എറണാകുളത്തുവച്ച് ഇടുക്കി സ്വദേശിനിയെ വിവാഹം കഴിച്ച് ഫ്‌ലാറ്റിനടുത്ത് വാടകവീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഫ്ലാറ്റിൽ മൂന്നു യുവതികളോടൊപ്പം കഴിയുന്നത് അറിഞ്ഞ് ഇടുക്കി സ്വദേശിയായ ഭാര്യ പൊലീസിൽ പരാതി നൽകി. ഇയാൾ നിത്യേന ഫ്ലാറ്റിലെത്തി യുവതികളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. പെൺകുട്ടികളിൽ ചിലരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇയാൾ കറങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളോടൊപ്പം കഴിയുന്ന യുവതികളുടെ വീടുകളിൽ നിന്നു സ്വർണവും പണവും കൈക്കലാക്കായിട്ടുണ്ട്. മൂന്നു യുവതികൾ ഇയാളുടെ പൂജകളിലും മറ്റും വിശ്വസിച്ച് മാതാപിതാക്കളോടൊപ്പം പോകാൻ കൂട്ടാക്കാതെയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    ഉണ്ണികൃഷ്ണന്റെ താമസ സ്ഥലം കണ്ടെത്തി രാത്രി 12.30 നു പൊലീസ് എത്തുന്പോൾ ഇയാൾക്കൊപ്പം ഫ്ളാറ്റിൽ ഏതാനും പെൺകുട്ടികളുണ്ടായിരുന്നു. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു തോക്ക്, കത്തി, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹോമകുണ്ഡം, പൂജാസാമഗ്രികൾ എന്നിവ കണ്ടെടുത്തു. ഉണ്ണിക്കൃഷ്ണൻ എന്ന പേരിലും കണ്ണൻ എന്ന പേരിലും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഇയാളിൽ നിന്നു പൊലീസ് പിടിച്ചെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം