ഫ്രാങ്കോ തെറ്റുകാരനെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടട്ടെയെന്ന്;കെസിബിസി

കൊച്ചി: ഫ്രാങ്കോ മുളയ്ക്കല്‍ നിയമത്തിന്റെയും മനസാക്ഷിയുടെയും മാർഗത്തിൽ നടക്കട്ടെയെന്ന് കെസിബിസി. ആരോപിക്കപ്പെട്ട കുറ്റം വസ്തുതാപരമോ എന്ന് തെളിയിക്കപ്പെടട്ടെ, തെറ്റുകാരനെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടട്ടെയെന്നും കെസിബിസി വ്യക്തമാക്കി. സഭയിൽ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങൾക്കും തുടര്‍നടപടികൾക്കും വിധേയനാകട്ടെയെന്നും കെസിബിസി വ്യക്തമാക്കി.

ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞാല്‍ അത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തി സഭ നടപടികള്‍ സ്വീകരിക്കുമെന്നും കെസിബിസി വിശദമാക്കി. കന്യാസ്ത്രിയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് (15-10-2018) രാവിലെയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന ബിഷപ്പിന്‍റെ വാദം അംഗീകരിച്ചാണ് നടപടി. പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിഷപ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും.

കേരളത്തിൽ പ്രവേശിക്കരുത്, പരാതിക്കാരിയേയോ സാക്ഷകളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത്, കുറ്റപത്രം സമർപ്പിക്കും വരെ രണ്ടാഴ്ച കൂടുന്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നിടത്ത് ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം