കന്യാസ്ത്രീയെ തള്ളിയും ഫ്രാങ്കോയെ പരോക്ഷമായി പിന്തുണച്ചും കെസിബിസി നിലപാട്

കൊച്ചി: ഫ്രാങ്കോയ്ക്കെതിരായ  ലൈംഗിക  പീഡനക്കേസില്‍ നിലപാട് വ്യക്തമാക്കി കെസിബിസി. വിഷയത്തിൽ കെസിബിസിയുടേത് സമദൂര നിലപാടാണ്. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കന്യാസ്ത്രീയോടോ,ബിഷപ്പിനോടോ പക്ഷപാതം കാണിച്ചിട്ടില്ലെന്നും കെസിബിസി വ്യക്തമാക്കി.

സഭയുടെ വാതിൽ അടഞ്ഞ ശേഷമാണ് പൊലീസിനെ സമീപിച്ചതെന്ന കന്യാസ്ത്രീയുടെ വാദം കെസിബിസി തള്ളി. സിബിസിഐ അദ്ധ്യക്ഷൻ കർദ്ദിനാൾ ഗ്രേഷ്യസിന് കന്യാസ്ത്രീ പരാതി നൽകുന്നത് സമരം തുടങ്ങിയതിന് ശേഷമാണ്. സെപ്റ്റംബർ പത്തിനാണ് കർദ്ദിനാൾ ഗ്രേഷ്യസിന് പരാതി കിട്ടിയത്. സെപ്റ്റംബർ എട്ടിനാണ് സമരം തുടങ്ങിയത്. കെസിബിസിക്ക് ഇന്നേ വരെ കന്യാസ്ത്രീയിൽ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോയെ മെത്രാൻമാർ ജയിലിൽ കാണുന്നത് തികച്ചും വ്യക്തിപരമാണ്.അതിനുള്ള സ്വാതന്ത്ര്യം മെത്രാൻമാർക്കുണ്ട്. കേസിനെപ്പറ്റി കെസിബിസി അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം