തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി ; മൃതദേഹങ്ങള്‍ ലഭിച്ചത് വീടിന് പിന്നില്‍ മൂടിയ കുഴിയില്‍ നിന്നും

വെബ് ഡെസ്ക്

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്‌.

വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയും അസ്വാഭാവികത തോന്നുകയും ചെയ്തതോടെയാണ് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചത്. ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം